ടൊവിനോ ചിത്രം നരിവേട്ടയുടെ പേരില്‍ ഫേക്ക് കാസ്റ്റിങ് കോള്‍
ഫോട്ടോയും ഡീറ്റെയ്ല്‍സും ചോദിക്കുന്നതിന് പുറമേ പണം ആവശ്യപ്പെടുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിന്റെ പേരില്‍ ഫേക്ക് കാസ്റ്റിങ് കോള്‍. അഭിനയിക്കാന്‍ തത്പര്യം പ്രകടിപ്പിച്ചെത്തുന്നവരോട് ഫോട്ടോയും ഡീറ്റെയ്ല്‍സും ചോദിക്കുന്നതിന് പുറമേ പണം ആവശ്യപ്പെടുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ നിരവധിയാളുകള്‍ക്ക് പണം നഷ്ടമായി. 9544199154, 9605025406 എന്നീ നമ്പറുകളില്‍ നിന്നാണ് സംഘം സന്ദേശങ്ങള്‍ അയയ്ക്കുന്നത്. ഇതിന് പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നതായാണ് സൂചന.
'ടൊവിനോയുടെ പടമാണ്, പൊലീസിന്റെ ക്യാരക്ടറാണ്, വയനാട് ഫോറസ്റ്റിലാണ് ഷൂട്ടിങ് നടക്കുന്നത്, ആറ് ദിവത്തെ ഷൂട്ടിങ് ഉണ്ടാകും എന്നൊക്കെ പറഞ്ഞുകൊണ്ടാണ് സംഘം സന്ദേശങ്ങള്‍ അയയ്ക്കുന്നത്. ആര്‍ട്ടിസ്റ്റുകളെ കണ്‍വിന്‍സ് ചെയ്ത ശേഷം DLXB0000009 എന്ന ഐഎഫ്എസ്സി കോഡ് വരുന്ന 000900100003336 എന്ന അക്കൗണ്ട് നമ്പറിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെടുകയാണ്. ഇതില്‍ വീഴരുതെന്ന് സിനിമാ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ഇഷ്‌ക് എന്ന ചിത്രത്തിന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നരിവേട്ട.