തെലുങ്കിൽ കസറാൻ ഫഹദ് ഫാസിൽ; എസ് എസ് രാജമൗലി ഫിലിസിനൊപ്പം വരാനിരിക്കുന്നത് 2 ചിത്രങ്ങൾ..

fahad

അല്ലു അർജുൻ നായകനായ പുഷ്പയിൽ വില്ലൻ വേഷം ചെയ്ത് കയ്യടി നേടിയ മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിൽ വീണ്ടും തെലുങ്കിലേക്ക്. സംവിധായകൻ എസ്. എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ ആദ്യമായി നിർമിക്കുന്ന ചിത്രങ്ങളിലാണ് ഫഹദ് എത്തുന്നത്. ഇത്തവണ വില്ലനായല്ല നായകനായാണ് താരം അഭിനയിക്കുന്നത്.

രണ്ട് ചിത്രങ്ങളുടെ പ്രഖ്യാപനമാണ് കാർത്തികേയ നടത്തിയത്. ഓക്സിജൻ, ഡോണ്ട് ട്രബിൾ ദി ട്രബിൾ എന്നിവയാണ് ചിത്രങ്ങൾ. രാജമാൗലി അവതരിപ്പിക്കുന്ന ചിത്രങ്ങൾ തെലുങ്ക്, മലയാളം, കന്നഡ, തമിഴ് ഭാഷകളിലാണ് ഒരുങ്ങുന്നത്. സിദ്ധാർഥ് നദെല്ലയാണ് ഓക്സിജൻ സംവിധാനം ചെയ്യുന്നത്. കാല ഭെെരവയാണ് സം​ഗീതം.

ഡോണ്ട് ട്രബിൾ ദി ട്രബിൾ സംവിധാനം ചെയ്യുന്നത് ശശാങ്ക് യലേതിയാണ്. ഈ ചിത്രത്തിനും സം​ഗീതമൊരുക്കുന്നത് കാല ഭെെരവയാണ്. രണ്ട് ചിത്രങ്ങളും ഈ വർഷം ചിത്രീകരണമാരംഭിക്കും. എസ് എസ് രാജമൗലി ഫിലിംസിനൊപ്പം അർക്ക മീഡിയ വർക്ക്സും സിനിമയുടെ നിർമ്മാണത്തിൽ പങ്കാളികളാണ്.