'എല്ലാവര്‍ക്കും പണി അറിയാം, ഡയറക്ടര്‍ ആണെന്ന് കാണിക്കേണ്ട കാര്യം ഇല്ല'; വിനീത് ശ്രീനിവാസന്‍

google news
vineeth

പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'വര്‍ഷങ്ങള്‍ക്ക് ശേഷം'. സിനിമയില്‍ അഭിനയിക്കുന്ന എല്ലാവര്‍ക്കും പണി അറിയാം എന്ന് പറഞ്ഞിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. 'വര്‍ഷങ്ങള്‍ക്ക് ശേഷം ' എന്ന ചിത്രത്തിന്റെ പ്രമോഷന്‍ ഭാഗമായി താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

'നമ്മള്‍ ഇപ്പോള്‍ അഭിനയിക്കാന്‍ വരുന്നവരോട് കണ്ടമാനം പറഞ്ഞു ഡയറക്ടര്‍ ആണെന്ന് കാണിക്കണ്ട, എല്ലാവര്‍ക്കും പണി അറിയാം. പ്രണവിനോട് ഒരുപാട് കാര്യങ്ങള്‍ ഒന്നും പറയണ്ട, സ്‌ക്രിപ്റ്റ് മുഴുവന്‍ പഠിച്ചാണ് വരുന്നത്. ധ്യാനിനും നല്ല എക്‌സ്പീരിയന്‍സ് ആയി. കൂടുതല്‍ ഒന്നും പറയേണ്ട ബോഡി ലാംഗ്വേജ് എല്ലാം അവന്‍ തന്നെ പഠിച്ചോളും' എന്നാണ് വിനീത് പറയുന്നത്.
ഈ മാസം 11നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. 

Tags