പത്മരാജ് രതീഷ് ചിത്രം 'എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ' തീയേറ്ററുകളിൽ

google news
ennittum niyenne arnjillallo

ഷിജു പനവൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം "എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ" മാർച്ച് 22ന് തിയേറ്ററുകളിലെത്തും. പത്മരാജ് രതീഷ്, രേണു സൗന്ദർ, പൗളി വത്സൻ, ഷിജു പനവൂർ, അരിസ്റ്റോ സുരേഷ്, കണ്ണൻ സാഗർ, ജീൻ വി ആൻ്റോ, ഷിബു ലാബാൻ, സജി വെഞ്ഞാറമൂട്, അമ്പൂരി ജയൻ, ശിവമുരളി, നാൻസി എനമനിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഹൈറേഞ്ചിലേക്കുള്ള ഒരു അമ്മയുടേയും മകളുടേയും യാത്രയുടെ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ട് പോകുന്നത്.

നിർമ്മാണം - എ വിജയൻ, ട്രിനിറ്റി ബാബു, ബൽരാജ് റെഡ്ഢി ആർ, ക്രിസ്റ്റിബായി സി, ഛായാഗ്രഹണം - ജഗദീഷ് വി വിശ്വം, എഡിറ്റിംഗ് - അരുൺ ആർ എസ്, ഗാനരചന - സനിൽകുമാർ വള്ളിക്കുന്നം, സംഗീതം -രാജ്മോഹൻ വെള്ളനാട്, ആലാപനം - നജിം അർഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹൻ, സരിത സി ബാബു, റിലീസ് - മാതാ ഫിലിംസ്, പിആർഓ- അജയ് തുണ്ടത്തിൽ.

Tags