ഖുറേഷി മാത്രമല്ല, മുണ്ടുമടക്കി സ്റ്റീഫനുമുണ്ടാകും, കാത്തിരുന്ന എമ്പുരാൻ അപ്‍ഡേറ്റ് ഇതാ

empuran

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാല്‍ നായകനായി എത്തുന്ന പുതിയ ചിത്രം എമ്പുരാൻ  .അടുത്തിടെ അമേരിക്കയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ഇനി ചെന്നൈയിലും ഒരു ഷെഡ്യൂളുള്ള ചിത്രം കേരളത്തിലും ചിത്രീകരിക്കും എന്നതാണ് പുതിയ  റിപ്പോര്‍ട്ട്.

വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു മോഹൻലാലെത്തിയത്. ഖുറേഷി എബ്രാം ലൂസിഫറിന്റെ അവസാന ഭാഗത്തും പ്രത്യക്ഷപ്പെട്ടു. എമ്പുരാനിലും സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാല്‍ ഉണ്ടാകുമെന്നും തിരുവനന്തപുരം കൊച്ചി എന്നിവടങ്ങളിലായിട്ടാകും പ്രധാനമായും ചിത്രീകരണമുണ്ടാകുകയെന്നും അവസാന ഘട്ടത്തിലായിരിക്കും കേരളത്തിലുണ്ടാകുക എന്നും ഒരു റിപ്പോര്‍ട്ടുണ്ട്.

സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയാന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്. അതുകൊണ്ടാണ് വിദേശ രാജ്യങ്ങളിലടക്കം എമ്പുരാൻ സിനിമ ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

 

Tags