എല്ലാം ചെയ്തു കൊടുത്തിട്ടും നമ്മൾ വട്ട പൂജ്യം; എലിസബത്തിന്റെ കുറിപ്പ് ചർച്ചയാകുന്നു

elizabeth

നടൻ ബാലയെയും ഭാര്യ എലിസബതിനെ കുറിച്ചും പല തരത്തിലുള്ള   അഭ്യൂഹങ്ങള്‍ കുറച്ചുകാലങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്  . കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണെന്ന് ബാല ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. പിന്നീട് ആ ലൈവ് നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ഉദരസംബന്ധമായ അസുഖങ്ങളേ തുടര്‍ന്ന് ബാല ആശുപത്രിയിലാവുകയും ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തപ്പോള്‍ എലിസബത്ത് എല്ലാ പിന്തുണയുമായി കൂടെയുണ്ടായിരുന്നു.

 തനിക്ക് തെറ്റുപറ്റിയെന്ന് തോന്നിക്കുന്ന കുറിപ്പുമായി ഇപ്പോൾ എലിസബത്ത് രംഗത്ത് വന്നിരിക്കുകയാണ്. എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മളെ വട്ടപൂജ്യമാക്കി തോന്നിപ്പിക്കുന്ന ഒരാള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും എന്നാണ് എലിസബത്ത് കുറിച്ചത്.

2021 ലായിരുന്നു ബാലയും എലിസബത്തും വിവാഹിതരാകുന്നത്. കുന്ദംകുളം സ്വദേശിയായ എലിസബത്ത് ഡോക്ടര്‍ കൂടിയാണ്. ജോലി സംബന്ധമായി കേരളത്തിന് പുറത്താണ് എലിസബത്തിപ്പോള്‍.

Tags