പതിനൊന്ന് വർഷം! ഇത്രയും കാലം എവിടെ പോയി എന്ന് എനിക്കറിയില്ല, വിവാഹ വാര്‍ഷികത്തില്‍ കുറിപ്പുമായി ദുല്‍ഖര്‍

dulquer
2011ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്

മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. ഇന്ന് പാൻ‌ ഇന്ത്യൻ താരമായി ഉയർന്ന് നിൽക്കുന്ന താരത്തിന്റെ വളർച്ചയിൽ എന്നും തുണയായി ഭാര്യ അമാല്‍ സൂഫിയയും ഉണ്ട്.

 ഇരുവരുടെയും പതിനൊന്നാം വിവാഹ വാർഷികം കഴിഞ്ഞ ദിവസമായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ഡിക്യുവിനും ഭാര്യയ്ക്കും നിരവധി പേരാണ്  ആശംസകളുമായി രം​ഗത്തെത്തിയത്. ഈ അവസരത്തിൽ ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.  

‘വളരെ വൈകിപ്പോയ പോസ്റ്റ്! പക്ഷേ, ഇന്നത്തെ ദിവസം ഭ്രാന്തമായിരുന്നുവെന്ന് നിനക്കറിയാം. പതിനൊന്ന് വർഷം! ഇത്രയും കാലം എവിടെ പോയി എന്ന് എനിക്കറിയില്ല. എന്റെ താടി നരച്ചപ്പോൾ, നീ അമ്മമാരുടെ ഗ്രൂപ്പിൽ ചേർന്നപ്പോൾ, നമ്മൾ സ്വന്തം വീട് വാങ്ങിയപ്പോൾ. ഈ നാഴികക്കല്ലുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അതെല്ലൊം മറ്റാരുടെയോ കഥ പോലെ തോന്നി. പക്ഷെ, അത് നമ്മുടേതാണ്. നമ്മുടെ തന്നെ കഥ’; എന്നാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം അമാലിനൊപ്പമുള്ള ചിത്രങ്ങളും ദുൽഖർ പങ്കുവച്ചിട്ടുണ്ട്.

2011ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെങ്കില്‍ കൂടിയും വീട്ടുകാരുടെ അനുവാദത്തോടെ നടന്ന പ്രണയവിവാഹമായിരുന്നു ഇരുവരുടേതും.

Share this story