'എൻ.ബി.കെ 109 '; ബാലകൃഷ്ണയുടെ സഹോദരനായി ദുൽഖർ

google news
nbk dulquer

നന്ദമുരി ബാലകൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ബോബി കോലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാലകൃഷ്ണയുടെ സഹോദരനായി ദുൽഖർ സൽമാനും. 'എൻ.ബി.കെ ൧൦൯' എന്നു താത്കാലികമായി പേരിട്ട ചിത്രത്തിൽ ദുൽഖറിന്റെ സീനുകൾ പൂർത്തിയായി.ഷൈൻ ടോം ചാക്കോയും ചിത്രത്തിന്റെ ഭാഗമാണ്. ബോബി ഡിയോൾ , ഗൗതം മേനോൻ ഉൾപ്പെടെ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. 

അതേസമയം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്കർ ആണ് ദുൽഖർ നായകനായി തെലുങ്കിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം. സീതാരാമത്തിനുശേഷം ദുൽഖർ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്കർ.