സീതാരാമത്തിന് ശേഷം തെലുങ്ക് ചിത്രവുമായി ദുൽഖർ ; ലക്കി ഭാസ്കർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

google news
lucky baskar

സൂപ്പർഹിറ്റ് ചിത്രം   സീതാരാമത്തിന് ശേഷം  ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്കർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി . ‘വാത്തി’ എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത് .  ദുൽഖർ സിനിമയിൽ 12 വർഷം പൂർത്തിയാക്കിയ വേളയിലാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

മഗധ ബാങ്കില്‍ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 90-കളില്‍ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതത്തില്‍ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ കഥ.
മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

Tags