ഷെയിന്‍ നിഗത്തിന് ദുബായ് പൊലീസിന്റെ സ്‌നേഹ സമ്മാനം

shane

ഷെയിന്‍ നിഗം നായകനായ 'ലിറ്റില്‍ ഹാര്‍ട്ട്‌സ്' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ദുബായില്‍ എത്തിയ നായകന് ദുബായ് പൊലീസിന്റെ സ്‌നേഹ സമ്മാനം. ഇ സി എച്ഛ് ഡിജിറ്റല്‍ സി ഇ ഓ ഇഖ്ബാല്‍ മാര്‍ക്കോണിയുടെ നേതൃത്വത്തിലാണ് സെലിബ്രിറ്റികള്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും ഉപഹാരം കൈമാറിയത്.

ദുബായില്‍ ഏറ്റവും കൂടുതല്‍ ചലച്ചിത്ര താരങ്ങളും അണിയറ പ്രവര്‍ത്തകരും സന്ദര്‍ശിക്കുന്ന പ്രധാനപ്പെട്ട സെലിബ്രിറ്റി ഫ്‌ലോറെന്ന വിശേഷണം ഇ സി എച്ഛ് ഡിജിറ്റലിനുണ്ട്. 'മന്ദാകിനി', 'ആടുജീവിതം' തുടങ്ങിയ സിനമകളുടെ പ്രൊമോഷനും ഏറ്റവും ഒടുവില്‍ 'ലിറ്റില്‍ ഹാര്‍ട്ട്‌സ്' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിര്‍മാതാവ് സാന്ദ്ര തോമസ്, മഹിമ നമ്പ്യാര്‍, എന്നിവര്‍ക്കൊപ്പം എത്തിയപ്പോഴാണ് നടന്‍ ഷെയിന്‍ നിഗത്തിന് ദുബായ് പൊലീസിന്റെ പ്രത്യേക സ്‌നേഹോപഹാരം കൈമാറിയത്. ദുബായ് പോലീസ് നല്‍കിയ സ്‌നേഹ സമ്മാനത്തിന് നടന്‍ ഷെയിന്‍ നിഗം നന്ദി പറഞ്ഞു. അറബ് പൗര പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
 

Tags