'ഗസ്റ്റ് റോളിന് ആളെ ആവശ്യമുണ്ടോ?'; ആഷിഖ് അബു ചിത്രത്തില്‍ വേഷം ചോദിച്ചു വാങ്ങിയെന്ന് അനുരാഗ് കശ്യപ്

google news
anurag

ആഷിഖ് അബുവിന്റെ റൈഫിള്‍ ക്ലബ് എന്ന സിനിമയില്‍ തനിക്ക് വേഷം ലഭിച്ചതിനെ കുറിച്ച് ബോളിവുഡ് താരം അനുരാഗ് കശ്യപ്. മലയാളത്തില്‍ ആദ്യമായി എത്തുന്ന താന്‍ ആഷിഖ് അബുവിനോട് ചോദിച്ചാണ് വേഷം വാങ്ങിയതെന്ന് താരം പറഞ്ഞു. ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ പോസ്റ്ററില്‍ 'ഗസ്റ്റ് റോളില്‍ മുംബൈയില്‍ നിന്ന് ഒരു ബോളിവുഡ് നടനെ ആവശ്യമുണ്ടോ' എന്നാണ് അനുരാഗ് കമന്റ് ചെയ്തത്.

അനുരാഗിന്റെ കമന്റിന് പിന്നാലെയാണ് വില്ലന്‍ റോളിലേക്ക് അനുരാഗ് കശ്യപിനെ കാസ്റ്റ് ചെയ്തത്. ദിലീഷ് കരുണാകരനും ഷറഫും സുഹാസുമാണ് റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥാകൃത്തുക്കള്‍. അനുരാഗ് കശ്യപിനെ കൂടാതെ ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാകുന്നുണ്ട്.

Tags