ദിയ കൃഷ്ണയ്ക്കും അശ്വിനും ഇത് സ്വപ്നസാഫല്യം ; ലളിതമായ ചടങ്ങിൽ വിവാഹം

It is a dream come true for Diya Krishna and Ashwin; Marriage in a simple ceremony
It is a dream come true for Diya Krishna and Ashwin; Marriage in a simple ceremony

നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയ്ക്കും അശ്വിനും സ്വപ്നസാഫല്യം.തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

ഏറെക്കാലമായി അശ്വിനും ദിയയും  പ്രണയത്തിലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ അശ്വിന്‍ പങ്കുവെച്ചിരുന്നു. ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍. ഇനി ചടങ്ങുകള്‍ ഒന്നുമില്ലെന്നും കോവിഡ് നമ്മളെ പഠിപ്പിച്ചതുപോലെ ലളിതമായി വിവാഹം നടന്നുവെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

It is a dream come true for Diya Krishna and Ashwin; Marriage in a simple ceremony

ഐവറി നിറത്തിലുള്ള സാരിയായിരുന്നു ദിയയുടെ ഔട്ട്ഫിറ്റ്. പിങ്ക് നിറത്തിലുള്ള ബോര്‍ഡറും സീക്വിന്‍ വര്‍ക്കുകളും ചെയ്ത സാരിയില്‍ സുന്ദരിയായിരുന്നു ദിയ. ലൂസി ഹെയര്‍സ്‌റ്റൈലിനൊപ്പം തലയില്‍ ദുപ്പട്ടയും ധരിച്ചു. പച്ചക്കല്ല് പതിപ്പിച്ച മാലയും ഒരു ചോക്കറും അതിനോട് യോജിക്കുന്ന വളകളും മാലയും നെറ്റിച്ചുട്ടിയുമാണ് ആഭരണമായി അണിഞ്ഞത്. ഐവറി നിറത്തിലുള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു അശ്വിന്റെ ഔട്ട്ഫിറ്റ്.

വിവാഹത്തിനെത്തിയ അതിഥികളെല്ലാം പിങ്ക് നിറത്തിലുള്ള ഔട്ട്ഫിറ്റുകളാണ് ധരിച്ചത്. ദിയയുടെ സഹോദരിമാരായ അഹാന സാരിയും ഇഷാനിയും ഹന്‍സികയും ദാവണിയും അണിഞ്ഞു. 

Tags