'പുഷ്പ 2' വിൽ ഐറ്റം ഡാൻസുമായി ദിഷാ പടാനിയും

google news
pushpa 2

തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ 'പുഷ്പ ദി റൈസി'ന്റെ രണ്ടാം ഭാഗമായി എത്തുന്ന 'പുഷ്പ ദി റൂളി'ൽ ഐറ്റം ഡാൻസുമായി ബോളിവുഡ്  ദിഷാ പടാനി. 2021ൽ പുറത്തിറങ്ങിയ 'പുഷ്പ ദി റൈസി'ൽ  സമന്തയായിരുന്നു കിടിലൻ ഡാൻസുമായി എത്തിയതെങ്കിൽ ഇത്തവണ തിയേറ്ററിൽ ആഘോഷമാകാൻ പോകുന്നത് ദിഷയുടെ ഐറ്റം ഡാൻസാകും. 

പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. പുഷ്പ ടീം പങ്കുവെച്ച ഒരു കൗൺഡൗൺ പോസ്റ്റർ കഴിഞ്ഞ മാസം പ്രേക്ഷകർ ഏറ്റെടുത്തിരിന്നു. 2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ലോകമെമ്പാടും റിലീസിനെത്തുക.