സംവിധായകൻ ശങ്കറിന്റെ മകൾ വിവാഹിതയാകുന്നു; വരൻ അസിസ്റ്റന്റ് ഡയറക്ടർ..

aiswarya wedding

സംവിധായകൻ ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യ വിവാഹിതയാകുന്നു. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായ തരുണ്‍ കാര്‍ത്തിക്കാണ് വരന്‍. ശങ്കറിന്റെ ഇളയമകളും നടിയുമായ അതിഥിയാണ് വിവാഹനിശ്ചയ വാര്‍ത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധിപേർ ഐശ്വര്യയ്ക്കും തരുണിനും ആശംസകൾ നേർന്ന് എത്തി. 

അതേസമയം ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021 ജൂണില്‍ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായായിരുന്നു ഐശ്വര്യയുടെ വിവാഹം. എന്നാൽ പോക്സോ കേസിൽ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതോടെ ഇവർ വിവാഹമോചിതരാവുകയായിരുന്നു.