'ഇതാണ് യങ്സ്റ്റേഴ്സ് സിനിമ' ; 'പ്രേമലു' വിനെ പുകഴ്ത്തി സംവിധായകൻ പ്രിയദർശൻ

premalu

മമിത ബൈജു, നസ്‍ലെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം 'പ്രേമലു' വിനെ പുകഴ്ത്തി സംവിധായകൻ പ്രിയദർശൻ. ഇതാണ് യങ്സ്റ്റേഴ്സ് സിനിമ, നല്ല എന്റർടെയ്നർ എന്നായിരുന്നു പ്രിയദർശൻ പ്രേമലുവിനെക്കുറിച്ച് പറഞ്ഞത്. ചിത്രത്തിലെ നസ്‍ലെന്റെ അഭിനയത്തെ അഭിനന്ദിക്കുകയും ചെയ്തു.

'സൂപ്പർ ഫിലിം. എല്ലാ കാര്യങ്ങളും ഫ്രഷ് ആണ്. ഇതാണ് യങ്സ്റ്റേഴ്സ് സിനിമ എന്ന് പറയുന്നത്. നല്ല എന്റർടെയ്നർ. നസ്ലിനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. അവനെ ഒന്ന് കാണണം. സിനിമ തീർന്നത് അറിഞ്ഞില്ല. ഇനിയും പുതിയ ആൾക്കാർ നല്ല സിനിമകൾ ചെയ്യട്ടെ', എന്നാണ് പ്രിയദർശൻ പറഞ്ഞത്.

ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.