സംവിധായകൻ പ്രകാശ് കോളേരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

google news
prakash koleri

വയനാട്: ചലച്ചിത്ര സംവിധായകൻ പ്രകാശ് കോളേരിയെ(65) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട്ടിലെ വീട്ടിലാണ് പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചുദിവസമായി വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അവിവാഹിതനായ പ്രകാശ് പിതാവ് കുമാരന്റെയും മാതാവ് ദേവകിയുടെയും മരണത്തിന് ശേഷം വീട്ടിൽ ഒറ്റക്കായിരുന്ന താമസം. 

അവൻ അനന്തപത്മനാഭൻ, വരും വരാതിരിക്കില്ല, മിഴിയിതളിൽ കണ്ണീരുമായി, പാട്ടുപുസ്തകം തുടങ്ങിയവയാണ് പ്രകാശ് കോളേരി സംവിധാനം ചെയ്ത സിനിമകൾ. 1987ലാണ് ആദ്യ ചിത്രമായ  മിഴിയിതളിൽ കണ്ണീരുമായി പുറത്തിറങ്ങിയത്. 2013ൽ പുറത്തിറങ്ങിയ പാട്ടുപുസ്തകം ആണ് അവസാന സിനിമ.