സംവിധായകന്‍ ബ്ലെസ്സിക്ക് യുഎഇ ഗോള്‍ഡന്‍ വിസ

blessy

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവും ആടുജീവിതം സിനിമയുടെ സംവിധായകനുമായ ബ്ലെസ്സിക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്ക്കാര് സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും സംവിധായകന്‍ ബ്ലെസി യു.എ.ഇ യുടെ പത്ത് വര്‍ഷ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി .

നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ ചലച്ചിത്ര സംഗീത രംഗത്തെ പ്രതിഭകള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റല്‍ മുഖേനെയായിരുന്നു.യു.എ ഇ യുടെ ഗോള്‍ഡന്‍ വിസ അംഗീകാരത്തിന് സംവിധായകന്‍ ബ്ലെസി നന്ദി പറഞ്ഞു.

Tags