ദിലീപ് നായകനായ ‘പവി കെയർടേക്കർ’ ഒടിടിയിലേക്ക്

pavi care taker
pavi care taker

ദിലീപ് നായകനായി എത്തിയ ‘പവി കെയർടേക്കർ’ എന്ന ചിത്രം ഒടിടിയിൽ സ്ട്രീമിം​ഗ് ചെയ്യാൻ ഒരുങ്ങുന്നു. മനോരമ മാക്സിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിരിക്കുന്നത്. സെപ്റ്റംബർ ആറ് മുതൽ പവി കെയർ ടേക്കർ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കും. തിയറ്ററിൽ റിലീസ് ചെയ്ത് നാല് മാസം പിന്നിടുമ്പോഴാണ് ചിത്രം ഒടിടിയിൽ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

ഏപ്രിൽ 26 ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണിത്. സസ്പെൻസ് റൊമാൻറിക് കോമഡി ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രത്തിൻറെ പ്രീ റിലീസ് പ്രൊമോഷണൽ മെറ്റീരിയലുകളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാൽ തിയറ്ററുകളിൽ ചിത്രം കാര്യമായ പ്രേക്ഷകശ്രദ്ധ നേടാതെപോയി. ഒടിടി പ്ലാറ്റ്ഫോം ആയ മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യപ്പെടുക

Tags