ധ്യാൻ ശ്രീനിവാസൻ ചിത്രം സ്വർഗ്ഗത്തിലെ കട്ടുറുമ്പ് തിയേറ്ററുകളിലേക്ക്

google news
swargathile katturumb

  ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. മൈന ക്രിയേഷൻസിന്റെ ബാനറിൽ ശിവൻകുട്ടൻ കെ.എൻ ആണ് നിർമാണം .


ചിത്രം മെയിൽ തിയറ്ററുകളിലെത്തുന്നു. ധ്യാൻ ശ്രീനിവാസൻ ,ഗായത്രി അശോക് ,ജോയി മാത്യു, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയി, അംബിക മോഹൻ,അഞ്ജു എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്..

ശിവൻകുട്ടൻ വടയമ്പാടിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് വിജു രാമചന്ദ്രനാണ്. പ്രൊജക്റ്റ് ഡിസൈനർ -എൻ.എം.ബാദുഷ, ക്യാമറ - അശ്വഘോഷൻ, എഡിറ്റർ- കപിൽ കൃഷ്ണ, ഗാനങ്ങൾ - സന്തോഷ് വർമ്മ, സംഗീതം - ബിജിപാൽ

Tags