പുതിയ ചിത്രത്തില്‍ ഓട്ടോ ഡ്രൈവറായി ധ്യാന്‍ ശ്രീനിവാസന്‍

google news
dhyan

എ ആര്‍ ബിനുരാജ് സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായി ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നു. കഴിഞ്ഞ ആഴ്ച ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ഒഞ്ചിയത്ത് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
സനു അശോകിന്റെ രചനയില്‍, എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ ശേഷം പിതാവിന്റെ ഓട്ടോറിക്ഷയില്‍ ഉപജീവനം നടത്തുന്ന നന്ദന്‍ നാരായണന്‍ എന്ന ധ്യാന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം വികസിക്കുന്നത്. അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ട വിവരമനുസരിച്ച് , പഴയ മലബാര്‍ ജീവിതവും നായകന്റെ പ്രണയജീവിതവും സ്ഥലത്തിന്റെ സാമൂഹികരാഷ്ട്രീയ ഭൂപ്രകൃതിയും കൂടിച്ചേര്‍ന്നതാണ് ചിത്രം. മാളവിക മേനോന്‍, ആനന്ദ്, വിജയ കുമാര്‍, ധര്‍മ്മജന്‍, രാജേഷ് കേശവ്, ദിനേശ് പണിക്കര്‍, അംബിക മോഹന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Tags