ധനുഷിന്റെ 'രായൺ' നാളെ തിയറ്ററുകളിൽ എത്തും

rayan
rayan

ധനുഷ് സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'രായൺ' ജൂലൈ 26 ന് തിയേറ്ററുകളിലെത്തും. തമിഴ് സൂപ്പർതാരത്തിന്റെ 50ാം ചിത്രം കൂടിയാണ്.

രാജ് കിരൺ പ്രധാന കഥാപാത്രമായി 2017 പുറത്തിറങ്ങിയ പാ പാണ്ടിക്ക് ശേഷം ധനുഷിന്റെ സംവിധാനത്തിൽ ഇറങ്ങുന്ന ചിത്രമാണ് രായൺ.

ധനുഷിനൊപ്പം കാളിദാസ് ജയറാം, സുദീപ് കിഷൻ, തുഷാര വിജയൻ. അപർണ ബാലമുരളി, എസ്.ജെ.സൂര്യ, പ്രകാശ് രാജ് തുടങ്ങിയവർ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കലാനിധി മാരൻ നിർമിക്കുന്ന ചിത്രത്തിൽ സംഗീതം എ.ആർ. റഹ്മാനാണ്.

രായണിന് തൊട്ടുപിന്നാലെ 'നിലാവുക എൻ മേൽ എന്നടി ഗോബം' എന്ന സിനിമ കൂടി ധനുഷിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നുണ്ട്.

Tags