ധനുഷിന്റെ ഗ്യാങ്സ്റ്റർ ആക്ഷൻ ഫ്ലിക്ക് ചിത്രം 'രായൻ' ജൂണിലെത്തും?

raayan

തെന്നിന്ത്യൻ താരം ധനുഷിന്റെ 50-ാം ചിത്രമായ 'രായൻ' ജൂണിലെത്തും. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്ന സിനിമ ഈ ജൂണിൽ റിലീസ് ചെയ്യാനുള്ള പദ്ധതികളിലാണ് ധനുഷും സംഘവും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഫ്ലിക്ക് ചിത്രമായിരിക്കും രായൻ. ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബലമുരളിയാണ് നായിക. കാളിദാസ് ജയറാം, സുന്ദീപ് കൃഷ്‍ണ, എസ് ജെ സൂര്യ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. സൺ പിച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമ്മിക്കുന്നത്.