വ്യത്യസ്തമായ ഗെറ്റപ്പിൽ ധനുഷ്; ഒപ്പവും കാളിദാസും സുന്ദീപും; 'രായൻ' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

rayan

ധനുഷിന്റെ അമ്പതാം ചിത്രമായ 'രായന്റെ' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിൻറെ തിരക്കഥയും സംവിധാനവും അദ്ദേഹം തന്നെയാണ് നിർവഹിക്കുന്നത്. ധനുഷിന്റെ മൂന്നാം സംവിധാന സംരംഭമാണ് രായൻ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. 

ഇതുവരെ കാണാത്ത ​വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. ആക്ഷൻ പശ്ചാത്തലത്തിലായിരിക്കും ചിത്രമൊരുങ്ങുക എന്ന സൂചനയും പോസ്റ്റർ നൽകുന്നുണ്ട്. കാളിദാസ് ജയറാമും സുന്ദീപ് കിഷനുമാണ് മറ്റുപ്രധാനവേഷങ്ങളിൽ.

എ.ആർ. റഹ്മാനാണ് സം​ഗീത സംവിധാനം. ഓം പ്രകാശ് ഛായാ​ഗ്രഹണവും പീറ്റർ ഹെയ്ൻ സംഘട്ടന സംവിധാനവും നിർവഹിക്കുന്നു. ശ്രേയസ് ശ്രീനിവാസനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.