നടികര്‍ സംഘത്തിന് ധനുഷിന്റെ വക ഒരു കോടി രൂപ

google news
dhanush

തമിഴ് ചലച്ചിത്രതാര സംഘടനയായ നടികര്‍ സംഘത്തിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് നടന്‍ ധനുഷ്. നടികര്‍ സംഘത്തിന്റെ പ്രസിഡന്റ് നാസറും ഖജാന്‍ജി കാര്‍ത്തിയും ചേര്‍ന്നാണ് സംഭാവന ഏറ്റുവാങ്ങിയത്. സംഘടന ധനുഷിന് നന്ദി അറിയിക്കുകയും ചെയ്തു. സംഭാവന വാങ്ങുന്നതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ഏഴ് വര്‍ഷം മുമ്പാണ് ടി നഗറില്‍ നടികര്‍ സംഘം കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. തുടര്‍ന്ന് കൊവിഡും മറ്റ് സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായതിനാല്‍ നിര്‍മ്മാണം മുടങ്ങുകയായിരുന്നു. നടന്‍ വിജയ്, കമല്‍ഹാസന്‍, തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയവരും സംഘടനയ്ക്കായി ഒരോ കോടി രൂപ വീതം സംഭാവന ചെയ്തതിന് ശേഷമാണ് നിര്‍മാണം പുനരാരംഭിച്ചത്.

തമിഴ് സിനിമാ മേഖലയിലെ അഭിനേതാക്കള്‍ക്കായി രൂപീകരിച്ച ഫിലിം ബോഡിയാണ് നടികര്‍ സംഘം. ഏറെ വര്‍ഷങ്ങളായി ഇവര്‍ കെട്ടിടം നിര്‍മ്മിക്കാനുള്ള പരിശ്രമത്തിലാണ്.

Tags