തീപാറി ധനുഷ് ചിത്രം 'ക്യാപ്റ്റൻ മില്ലര്‍' ; ആദ്യ ദിനം നേടിയത്

Captain Miller teaser

ധനുഷ് നായകനായി എത്തിയ പുതിയ ചിത്രമാണ് ക്യാപ്റ്റൻ മില്ലര്‍. റിലീസിന് ക്യാപ്റ്റൻ മില്ലറിന് മോശമല്ലാത്ത കളക്ഷൻ ലഭിച്ചു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് മാത്രം എട്ട് കോടി രൂപയിലധികം ക്യാപ്റ്റൻ മില്ലര്‍ നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് 70 ലക്ഷം ചിത്രം നേടിയിട്ടുണ്ട് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അസുരൻ, മയക്കം എന്നാ തുടങ്ങിയ സിനിമകളിലെ പ്രകടനത്തെ അനുസ്‍മരിപ്പിക്കുന്നതാണ് ക്യാപ്റ്റൻ മില്ലെറിലും ധനുഷ് നടത്തിയിരിക്കുന്നത് എന്നും സംവിധായകൻ അരുണ്‍ മതേശ്വരൻ വ്യക്തമാക്കിയിരുന്നു. പ്രിയങ്ക അരുള്‍ മോഹനാണ് ധനുഷ് ചിത്രത്തില്‍ നിര്‍ണായകമായ നായികയുടെ വേഷത്തില്‍ എത്തുന്നത്. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിര്‍വഹിക്കുക. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്ന ക്യാപ്റ്റൻ മില്ലെറില്‍ ധനുഷിനും പ്രിയങ്ക അരുള്‍ മോഹനുമൊപ്പം സുന്ദീപ് കിഷൻ, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെൻ, നിവേധിത സതിഷും പ്രധാന കഥാപാത്രങ്ങളായി എത്തി.

വാത്തിയാണ് ധനുഷ് നായകനായവയില്‍ മുമ്പെത്തിയ ചിത്രവും വൻ ഹിറ്റായി മാറിയതും. വെങ്കി അറ്റ്‍ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മലയാളി നടി സംയുക്തയായിരുന്നു ധനുഷ് ചിത്രത്തില്‍ നായികയായത്. സംഗീതം ജി വി പ്രകാശ് കുമാറായിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിച്ചിരിക്കുന്നത്. ജെ യുവരാജാണ് വാത്തിയുടെ ഛായാഗ്രാഹണം. നായകൻ ധനുഷിനും നായിക സംയുക്തയ്‍ക്കുമൊപ്പം ചിത്രത്തില്‍ സമുദ്രക്കനി. പ്രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

വാത്തി വൻ ഹിറ്റായി മാറിയിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 100 കോടി ക്ലബില്‍ വാത്തി ഇടംനേടിയിരുന്നു. ധനുഷിന്റെ മികച്ച പ്രകടനവും ആകര്‍ഷകമായിരുന്നു. ധനുഷ് നായകനായ വാത്തി മികച്ചൊരു സിനിമ എന്നാണ് കണ്ടവര്‍ അഭിപ്രായപ്പെട്ടതും.

Tags