ധനുഷും ഐശ്വര്യ രജിനികാന്തും ഔദ്യോഗികമായി വിവാഹമോചിതരായി

Dhanush and Aishwarya Rajinikanth are officially divorced
Dhanush and Aishwarya Rajinikanth are officially divorced

ചെന്നൈ: ഔദ്യോഗികമായി വിവാഹമോചിതരായി നടന്‍ ധനുഷും ഐശ്വര്യ രജനികാന്തും. വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 2022ല്‍ ആയിരുന്നു ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ശേഷം അവര്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നു.

മൂന്ന് തവണ ഹിയറിംഗിന് ഹാജരാകാത്തതിനാല്‍ ധനുഷും ഐശ്വര്യയും അനുരഞ്ജനത്തിലേര്‍പ്പെടുമെന്ന് അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ അവസാന ഹിയറിംഗ് ദിനത്തില്‍ ഇവര്‍ കോടതിയില്‍ ഹാജരായി.

നവംബര്‍ 21ന് ആയിരുന്നു ഇത്. ഒന്നിച്ച് ജീവിക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യം ഇല്ലെന്ന് ഇരുവരും കോടതിയെ ബോധിപ്പിക്കുകയും ചെയ്തു. പിന്നാലെ ഇന്ന് വിധി പറയുമെന്നും ചെന്നൈ കുടുംബ കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. 2004ല്‍ ആയിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്.

Tags