ആദിവാസികൾ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ ചെയ്ത 'ധബാരി ക്യുരുവി' തിയറ്ററുകളിലേക്ക്

Dhabari Kyuruvi
Dhabari Kyuruvi

ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനൻ സംവിധാനം ചെയ്യുന്ന ആദിവാസികൾ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ ധബാരി ക്യൂരുവി തിയറ്ററുകളിലെത്തുന്നു. ജനുവരി അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ലോകസിനിമയിൽ തന്നെ ആദ്യമായാണ് ഗോത്രവർഗ്ഗത്തിൽപ്പെട്ടവർ മാത്രം അഭിനയിക്കുന്ന സിനിമ  ഒരുക്കിയത്. പൂർണമായും ഇരുള ഭാഷയിലാണ്. ആദിവാസി പെൺകുട്ടികളുടെ അതിജീവനമാണ് സിനിമയുടെ ഇതിവൃത്തം.

യു എസിലെ ഓസ്റ്റിൻ, ഇൻഡ്യൻ പനോരമ, ഐ എഫ് എഫ് കെ എ ന്നിവയടക്കം 7 ഫെസ്റ്റിവലുകളിൽ ഇതിനകം ധബാരി ക്യൂരുവി പ്രദർശിപ്പിച്ചിരുന്നു.മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണൻ, മുരുകൻ, കൃഷ്ണദാസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിലെ 3 പാട്ടുകളിൽ 2 എണ്ണം ആലപിച്ചിരിക്കുന്നത് ചിത്രത്തിലെ നായികയായ മീനാക്ഷിയാണ്.

കഥ, സംവിധാനം: പ്രിയനന്ദനൻ, നിർമ്മാണം: അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഐവാസ് വിഷ്വൽ മാജിക്‌ .ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനൻ, കുപ്പുസ്വാമി മരുതൻ, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടൻ, സംഗീതം: പി. കെ. സുനില്‍കുമാര്‍, ഗാനരചന: നൂറ വരിക്കോടന്‍, ആർ.കെ.രമേഷ് അട്ടപ്പാടി തുടങ്ങിയവരാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.

Tags