പരാക്രമത്തിലെ പ്രണയം; ദേവ് മോഹനും 'വാഴ' ടീമും ഒന്നിക്കുന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി.

Love in Valor; Dev Mohan and 'Vaza' team's movie song released.
Love in Valor; Dev Mohan and 'Vaza' team's movie song released.

'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് ദേവ് മോഹന്റെ  പുതിയ സിനിമയാണ് 'പരാക്രമം'. അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരാക്രമം' സിനിമയുടെ രണ്ടാമത്തെ ഗാനം 'നീയെൻ..' പുറത്തിറങ്ങി. അനൂപ് നിരിച്ചൻ ആണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. സുഹൈൽ എം കോയയാണ് ഗാനരചന. ജാസിം ജമാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. മുൻപ് ഇറങ്ങിയ ' കണ്മണിയേ..' എന്ന ഗാനവും ചിത്രത്തിന്റെ ട്രെയ്‌ലറും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. പരാക്രമം നവംബർ 22നു പ്രദർശനത്തിനെത്തും.

'വാഴ' ഫെയിം സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലുണ്ട്. രഞ്ജി പണിക്കർ, സംഗീത മാധവൻ, സോണ ഒലിക്കൽ, ജിയോ ബേബി,സച്ചിൻ ലാൽ ഡി,  കിരൺ പ്രഭാകരൻ  എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മില്ലേന്നിയൽ ഫിലിംസാണ് ചിത്രത്തിന്‍റെ നിർമാണം. ഹാരിസ് ദേശം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കിരൺ ദാസാണ്. റിന്നി ദിവാകർ ആണ് പ്രൊഡക്ഷൻ കൺട്രോളർ.

പ്രൊഡക്ഷൻ ഡിസൈനർ - ദിലീപ് നാഥ്, മേക്കപ്പ് - മുഹമ്മദ് അനീസ്, കോസ്റ്റ്യൂം - ഇർഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, ആക്ഷൻ - ഫീനിക്‌സ് പ്രഭു, ഓഡിയോഗ്രാഫി - രാജകൃഷ്‌ണൻ എം ആർ, പ്രൊമോഷൻ കൺസൽട്ടന്‍റ് - വിപിൻ കുമാർ, പ്രൊമോഷൻസ്- ടെൻ ജി മീഡിയ, പബ്ലിസിറ്റി സ്റ്റിൽസ് - ഷഹീൻ താഹ, ഡിസൈനർ - യെല്ലോ ടൂത്ത്‌സ്, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
 

Tags