ഒടിടിയിലെത്തിയിട്ടും ആവേശം തിയറ്ററില്‍ വിജയ യാത്ര തുടരുന്നു

google news
aavesham

ഒടിടിയിലെത്തിയിട്ടും തെന്നിന്ത്യയില്‍ ഇപ്പോഴും വിജയയാത്ര തുടര്‍ന്നുകൊണ്ടിരിക്കുകയാണ് ആവേശം.ചെന്നെ, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലെ മിക്ക തിയേറ്ററുകളിലും മികച്ച ബുക്കിങ്ങോടെ ആവേശം ഓടുകയാണ്. ചിത്രത്തിന്റെ സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ 154.5 കോടിയാണ് ആവേശം ഇതുവരെ നേടിയിരിക്കുന്നത്. ഇതോടെ ആവേശം 150 കോടിയിലും നില്‍ക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
32 ദിവസത്തെ കളക്ഷനാണിത്. കേരളത്തില്‍ 76.15 കോടിയും, തമിഴ്‌നാട്ടില്‍ 10.7 കോടിയും, കര്‍ണാടകയില്‍ 10.2 കോടിയും ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളില്‍ 2.75 കോടിയുമാണ് ജിത്തു മാധവന്‍ ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുമുള്ള ആകെ ഗ്രോസ് 99.8 കോടിയും ഓവര്‍സീസില്‍ നിന്നും 54.7 കോടിയും ആവേശം നേടി.
മെയ് 9നാണ് ആവേശം ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറി സ്ട്രീമിംഗ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ആവേശം'. സുഷിന്‍ ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Tags