കുഞ്ഞതിഥി സെപ്റ്റംബറിലെത്തും; സന്തോഷവാർത്ത പങ്കുവച്ച് ദീപികയും രൺവീറും..!

google news
deepika ranveer

ഒരു കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് താര ദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും. കുഞ്ഞു പിറക്കാൻ പോകുന്നു എന്ന സന്തോഷവാർത്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ കുഞ്ഞെത്തുമെന്നാണ് ഇരുവരും പോസ്റ്റ് ചെയ്തിരിക്കുന്നത്. ബോളിവുഡിലെ നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകളുമായി പോസ്റ്റിനു താഴെ എത്തിയിരിക്കുന്നത്.

2018ലായിരുന്നു ഇവരുടെ വിവാഹം. വിവാഹിതരായി എങ്കിലും ദീപികയും രൺവീറും സിനിമയിൽ സജീവമായിരുന്നു. അതേസമയം 
നേരത്തെ തന്നെ ചില ബോളിവുഡ് മാധ്യമങ്ങൾ ദീപിക ഗർഭിണിയാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഏതൊരു പൊതുസ്ഥലത്തോ പരിപാടിക്കോ ഇറങ്ങിയാലും ദീപിക വയർ മറച്ചുപിടിക്കാൻ നടത്തിപ്പോന്ന ശ്രമങ്ങളാണ് ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നത്.