നിവിൻ പോളിയും നയൻതാരയും വീണ്ടും; 'ഡിയർ സ്റ്റുഡൻസ്' ചിത്രീകരണം ഉടൻ ആരംഭിക്കും

dear students

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ലവ് ആക്ഷൻ ഡ്രാമക്കുശേഷം നിവിൻ പോളിയും നയൻതാരയും വീണ്ടും ഒരുമിക്കുന്നു. നവാഗതരായ ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഡിയർ സ്റ്റുഡൻസ് എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കും. 

കർമ്മ മീ‌ഡിയ നെറ്റ് വർക്ക് എൽ.എൽ. പി, അൾട്രാ എന്നിവയുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി ആണ് നി‌ർമ്മാണം. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

സംഗീതം മുജീബ് മജീദ്, സൗണ്ട് ഡിസൈൻ : നിക്സൺ ജോർജ്, മ്യൂസിക് ഫൈനൽ മിക്സ്: എബിൻ പോൾ. പി.ആർ.ഒ. ശബരി.