നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്ന 'ഡിയർ സ്റ്റുഡൻസി'ന് തുടക്കമായി

google news
dear students

'ലൗ ആക്ഷൻ ഡ്രാമ'ക്ക് ശേഷം പോളിയും നയൻതാരയും ഒന്നിക്കുന്ന 'ഡിയർ സ്റ്റുഡന്റസ്' എന്ന ചിത്രത്തിന് തുടക്കമായി. കർമ്മ മീഡിയ നെറ്റ്‌വർക്ക് എൽ എൽ പി, അൾട്രാ എന്നിവയുമായ് സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. 

നവാഗതരായ സന്ദീപ് കുമാറും ജോർജ്ജ് ഫിലിപ്പ് റോയിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേമം, ഞണ്ടുകളുടെ നാട്ടില് ഒരിടവേള തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റ് ചെയ്‍തിട്ടുള്ളവരാണ് ഇരുവരും. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന.