ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹം കഴിഞ്ഞു

google news
jayaram
നവനീത് ഗിരീഷ് എന്നാണ് തന്റെ മകളുടെ വരന്റെ പേര് എന്ന് ജയറാം

മോഡലും പ്രിയ നടൻ ജയറാമിന്‍റെ മകളും എന്ന നിലയില്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് മാളവിക. താരങ്ങളായ ജയറാമിന്റെയും പാര്‍വതിയുടെയും മകളുടെ വിവാഹം നടന്നു.

വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു. പാലക്കാട് സ്വദേശിയായ നവനീതാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരൻ.

നവനീത് ഗിരീഷ് എന്നാണ് തന്റെ മകളുടെ വരന്റെ പേര് എന്ന് ജയറാം തന്നെ വെളിപ്പെടുത്തിയിരുന്നു. പാലക്കാട്ടുകാരനായ നവനീത് ഗിരീഷും ഇനി തന്റെ മകനാണ് എന്നായിരുന്നു മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാം സമൂഹ്യമ മാധ്യമത്തില്‍ ഫോട്ടോ പങ്കുവെച്ച് എഴുതിയത്.

യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരൻ നവനീത് ഗിരീഷ്. ജയറാമിന്റെയും പാര്‍വതിയുടെയും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തി.