'ദസറ'യുടെ ചിത്രീകരണം പൂര്‍ത്തിയായി; കീര്‍ത്തി സുരേഷ്
Fri, 13 Jan 2023

കീര്‍ത്തി സുരേഷ് ചിത്രത്തിലെ തന്റെ ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്. ശ്രീകാന്ത ഒഡേലയാണ് സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രമായ 'ദസറ'യുടെ ചിത്രീകരണം പൂര്‍ത്തിയായി. നാനിയാണ് 'ദസറ'യില്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റെ അപ്ഡേറ്റുകള്ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്.
'വെന്നെല' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തിലെ തന്റെ ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്. ശ്രീകാന്ത ഒഡേലയാണ് സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്.