സാങ്കേതിക ലോകത്തിലെ വേറിട്ടൊരു കാഴ്ചയുമായി ത്രില്ലർ 'സൈബർ' ; ടൈറ്റിൽ പോസ്റ്റർ പുറത്ത്

cyber

സാങ്കേതിക ലോകത്തിലെ വേറിട്ട കാഴ്ചയുമായി സൈബർ ചിത്രം വരുന്നു . മനു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് . ചന്തുനാഥ്, പ്രശാന്ത്‌ മുരളി, ജീവ, സെറീന എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.കെ ഗ്ലോബല്‍ ഫിലിംസും റൂട്ട് പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജി.കെ പിള്ളയും ശാന്ത ജി പിള്ളയും ചേർന്നാണ്.

ചിത്രത്തിന്റെ ഛായാഗ്രഹണം: പ്രമോദ് കെ. പിള്ള, യൂറി ക്രിവോഷി, എഡിറ്റർ: വിഷ്ണു മഹാദേവ്, സംഗീതം: മനു കൃഷ്ണ, സൗണ്ട് ഡിസൈൻ: ടോണി ടോം, മിക്സ് & മാസ്റ്ററിങ്: അശ്വിൻ കുമാർ, വരികൾ: ജെനീഷ് സെൻ, ഷിനോയ് ക്രിയേറ്റീവ്, സ്വാതി ദാസ്, സുജേഷ് പിട്ടൻ, സൂരജ്, മേക്കപ്പ്: ബിന്ദു, കിച്ചു, ബിൽസ ക്രിസ്, വസ്ത്രാലങ്കാരം: കൃഷ്ണ അശ്വിൻ, പ്രൊഡക്ഷൻ കൺട്രോളർ: റിയാസ് വയനാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അശ്വിൻ കുമാർ, ചീഫ് അസോസിയേറ്റ്: ഹരിമോഹൻ ജി, കലാസംവിധാനം: ശ്രീജിത്ത് ശ്രീധർ, സബ്ടൈറ്റില്‍: സൗമ്യ, നിശ്ചലഛായാഗ്രഹണം: നന്ദു റെജി, എച്ച്.കെ, പ്രമോഷൻ കൺസൾട്ടൻ്റ്: ആതിര, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പ്രോജക്ട് ഡിസൈനർ: അശ്വിൻ കുമാർ, ഗായകർ: മധു ബാലകൃഷ്ണൻ, അരവിന്ദ് ദിലീപ് നായർ, പ്രണവ്യ മോഹൻദാസ്, അഖിൽ, സഞ്ജയ്, പ്രേം, ബ്രയാൻ കെ, പശ്ചാത്തല സംഗീതം: ക്രിസ്പിൻ കുര്യാക്കോസ്, മനു കൃഷ്ണ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

Tags