'കപ്പ്' ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു

sczdg

സഞ്ജു.വി. സാമുവൽ കഥയെഴുതി സംവിധാനം ചെയ്യുന്ന കപ്പ് എന്ന ചിത്രത്തിൻ്റെ രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി.വേഗമേ... ഗതി താളമേ...സിരകളിൽ നിറയൂ വീര്യമായ് എന്ന ഈ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.ഗാനത്തിൻ്റെ വിഷ്വൽ സ് മുഴുവൻ  സ്പോർട്ട്സ്  പശ്ചാത്തലത്തിലുള്ളതാണ്. ബാഡ് മെൻ്റൺ കളിയും അതുമായി ബന്ധപ്പെട്ട രംഗങ്ങളുമാണ് ഏറെയുമെങ്കിലും കുടുംബ ദൃശ്യങ്ങളും വന്നു പോകുന്നുണ്ട്.


ഈ രംഗങ്ങൾ യുവനിരയെ ഏറെ ആകർഷിക്കാൻ പോന്നതു തന്നെ.മലയോര ജില്ലയായ ഇടുക്കിയിലെ വെള്ളത്തൂവൽ ഗ്രാമത്തിൽ ബാഡ് മെൻ്റെണിൽ ഇൻഡ്യൻ കുപ്പായം അണിഞ്ഞ് ഒളിമ്പിക്സിൽ കളിക്കാൻ ആഗ്രഹിക്കുന്ന ഒരു കൗമാരക്കാരൻ്റെ കഥയാണ് ഈ ചിത്രം പറയുന്നത്.അതിനുള്ള അവൻ്റെ ശ്രമങ്ങൾക്കു പിന്നിൽ നാടും, സമൂഹവുമെല്ലാം ഒരുപോലെ കൈകോർക്കുന്നു.ഇതിനിടയിലൂടെ ഹൃദയഹാരിയായ ഒരു കുടുംബ പശ്ചാത്തലവും അകമ്പടിയാകുന്നത് കുടുംബ പ്രേക്ഷകരേയും ഏറെ ആകർഷിക്കാൻ പോന്നതാണ്.


യുവനിരയിലെ ശ്രദ്ധേയനായ മാത്യു തോമസ്സാണ് ഇതിലെ കണ്ണൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.പുതുമുഖം റിയാ ഷിബു, അനിഘാ സുരേന്ദ്രൻ എന്നിവരാണു നായികമാർ.  നമിതാ പ്രമോദ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ബേസിൽ ജോസഫ്, ഗുരു സോമസുന്ദരം. യുവ നടൻ കാർത്തിക് വിഷ്ണു, ഇന്ദ്രൻസ്, ജൂഡ് ആൻ്റെണി ജോസഫ്, ആനന്ദ് റോഷൻ, ചെമ്പിൽ അശോകൻ, സന്തോഷ് കീഴാറ്റൂർ, തുഷാര പിള്ള, നന്ദിനി ഗോപാലകൃഷ്ണൻ, 'ആൽവിൻ ജോൺ ആൻ്റണി,മൃണാളിനി സൂസൻ ജോർജ്, മൃദ്യൽ പാച്ചു, രഞ്ജിത്ത് രാജൻ, നന്ദു പൊതുവാൾ, അനു ന്ദ്രിതാമധു , ഐ.വി. ജുനൈസ്, അൽത്താഫ്മനാഫ്, എന്നിവരും പ്രധാന താരങ്ങളാണ്.


തിരക്കഥ - അഖിലേഷ് ലതാരാജു.ഡെൻ സൺ ഡ്യൂറോ, സംഗീതം - ഷാൻ റഹ്മാൻ പശ്ചാത്തല സംഗീതം ജിഷ്ണു തിലക്ഗാനങ്ങൾ - മനു മഞ്ജിത്ത്. ആർ. സി.ഛായാഗ്രഹണം - നിഖിൽ എസ്. പ്രവീൺ.എഡിറ്റർ- റെക്സൺ ജോസഫ്.കലാസംവിധാനം - ജോസഫ് നെല്ലിക്കൽ. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റും ഡിസൈൻ.-നിസ്സാർ റെഹ്മത് 
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർന്ന് -മുകേഷ് വിഷ്ണു, രഞ്ജിത്ത് മോഹൻ.പ്രൊജക്റ്റ് ഡിസൈനർ - മനോജ് കുമാർപ്രൊഡക്ഷൻ മാനേജർ - വിനു കൃഷ്ണൻ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -പൗലോസ് കുറുമുറ്റം പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾഅൽഫോൻസ് പുത്രൻ അവതരിപ്പിക്കുന്ന ഈ ചിത്രം അനന്യാഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി, എയ്ഞ്ചലീനാ ആൻ്റണി എന്നിവർ നിർമ്മിക്കുന്നു.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം പ്രദർശന സഞ്ജമായിരിക്കുന്നു '

Tags