മാത്യു തോമസ് നായകനാകുന്ന 'കപ്പി'ന്റെ ടീസർ പുറത്ത്

google news
cup

അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും എയ്ഞ്ചലീന മേരിയും നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ചിത്രമായ 'കപ്പ് ' ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. നടൻ ജയസൂര്യയാണ് താരത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ ടീസർ റിലീസ് ചെയ്തത്. മാത്യു തോമസ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജു വി സാമുവൽ ആണ്.

ബാഡ്മിന്റണിനെ പ്രതിപാദിക്കുന്ന കപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. ഒരു ഫീൽ ഗുഡ് മൂവിയായ കപ്പിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഖിലേഷ് ലതാരാജും ഡെൻസൺ ഡ്യൂറോമും ചേർന്നാണ്. ബാഡ്മിന്റൺ കളിയിൽ കപ്പ് നേടണമെന്ന കണ്ണന്റെ (മാത്യുവിന്റെ കഥാപാത്രം) ആഗ്രഹവും ഇതിനിടയിൽ കണ്ണനും അന്നയും തമ്മിലുള്ള മനോഹരമായ പ്രണയവുമൊക്കെയാണ് കഥ. കണ്ണന്റെ ആഗ്രഹങ്ങൾക്ക് കട്ടക്ക് കൂടെ നിൽക്കാൻ ബേസിലും ചിത്രത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഷാൻ റഹ്മാനാണ്. മാത്യുവിന്റെ അച്ഛനായെത്തുന്നത് ഗുരു സോമസുന്ദരമാണ്. വ്യത്യസ്തമായ റോളിൽ നമിത പ്രമോദും, കൂട്ടുകാരന്റെ വേഷത്തിൽ കാർത്തിക് വിഷ്ണുവും കേന്ദ്ര കഥാപാത്രങ്ങൾ ആകുന്നുണ്ട്. അനിഖ സുരേന്ദ്രനും പുതുമുഖം റിയാ ഷിബുവുമാണ് നായികമാരായി എത്തുന്നത്. ആനന്ദ് റോഷൻ, സന്തോഷ്‌ കീഴാറ്റൂർ, നന്ദിനി ഗോപാലകൃഷ്ണൻ, ഐ വി ജുനൈസ്, അൽത്താഫ് മനാഫ്, മൃദുൽ പാച്ചു, രഞ്ജിത്ത് രാജൻ, ചെമ്പിൽ അശോകൻ, ആൽവിൻ ജോൺ ആന്റണി, നന്ദു പൊതുവാൾ, അനന്ദ്രിത മനു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ചിത്രത്തിന്റെ ക്യാമറ : നിഖിൽ എസ് പ്രവീൺ, എഡിറ്റർ : റെക്സൺ ജോസഫ്, പശ്ചാത്തല സംഗീതം : ജിഷ്ണു തിലക്, പ്രൊഡക്ഷൻ കൺട്രോളർ : നന്ദു പൊതുവാൾ, ആർട്ട് ഡയറക്ടർ : ജോസഫ് നെല്ലിക്കൽ, കോസ്റ്റ്യു ഡിസൈനർ : നിസാർ റഹ്മത്ത്, മേക്കപ്പ് : ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : മുകേഷ് വിഷ്ണു | രഞ്ജിത്ത് മോഹൻ, സൗണ്ട് ഡിസൈനർ : കരുൺ പ്രസാദ്, ഫൈനൽ മിക്സ്‌ : ജിജു ടി ബ്രൂസ്, കളറിസ്റ്റ് : ലിജു പ്രഭാകർ, വി എഫ് എക്സ് : ജോർജി ജിയോ അജിത്, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ : തൻസിൽ ബഷീർ, സൗണ്ട് എഞ്ചിനീയർ : അനീഷ് ഗംഗാദരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : പൗലോസ് കുറുമറ്റം, അസോസിയേറ്റ് ഡയറക്ടർ : ബാബു ചേലക്കാട്, അസിസ്റ്റന്റ് ഡയറക്റ്റേഴ്‌സ് : അരുൺ രാജ് | ശരത് അമ്പാട്ട് | അരുൺ ബാബുരാജ്, പ്രൊജക്റ്റ് ഡിസൈനർ : മനോജ്‌ കുമാർ, പ്രൊഡക്ഷൻ മാനേജർ : വിനു കൃഷ്ണൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് : സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ : ഇലുമിനാർട്ടിസ്ററ്.