ക്രൈം ത്രില്ലര്‍ ‘ഒഡെല 2’ വരുന്നു

google news
odela

‘ഒഡെല റെയില്‍വേ സ്റ്റേഷന്‍’ എന്ന തെലുങ്ക് ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. സമ്പത് നന്ദിയുടെ രചനയില്‍ അശോക് തേജ സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ‘ഒഡെല 2’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തമന്ന ഭാട്ടിയ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രം മറ്റ് ഭാഷകളിലും റിലീസിനായി ഒരുങ്ങുകയാണ്. മധു ക്രിയേഷന്‍സിന്റെയും സമ്പത് നന്ദി ടീം വര്‍ക്‌സിന്റെ ബാനറില്‍ ഡി മധു, സമ്പത് നന്ദി ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം അശോക് തേജ സംവിധാനം ചെയ്യുന്നു. കാശിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് വെള്ളിയാഴ്ച ആരംഭിക്കും. ദുഷ്ട ശക്തികളില്‍ നിന്ന് ഗ്രാമത്തെ രക്ഷിക്കുന്ന ഒഡെല മല്ലന സ്വാമി എന്ന രക്ഷകന്റെ കഥയാണ് സിനിമ സംസാരിക്കുന്നത്.

ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ശിവ ഭഗവാന്റെ തൃശൂലം ആണ് പോസ്റ്ററിലുള്ളത്. ഹെബാ പട്ടെലും വശിഷ്ട എന്‍ സിംഹയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മികച്ച ടെക്നീഷ്യന്‍സ് ഒഡെല 2ല്‍ ഭാഗമാകുന്നുണ്ട്. യുവ, നാഗ മഹേഷ്, വംശി, ഗഗന്‍ വിഹാരി, സുരേന്ദര്‍ റെഡ്ഢി, ഭുപാല്‍, പൂജ റെഡി എന്നിവരാണ് മറ്റ് താരങ്ങള്‍.. ക്യാമറ – സൗന്ദര്‍ രാജന്‍ എസ്, മ്യൂസിക്ക് – അജനീഷ് ലോക്‌നാഥ്, ആര്‍ട്ട് ഡയറക്ടര്‍ – രാജീവ് നായര്‍ , പി.ആര്‍.ഒ – ശബരി.

Tags