‘കോപ് അങ്കിള്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

The first look poster of 'Cop Uncle' is out

 
ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ‘കോപ് അങ്കിള്‍’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അടിമുടി ഒരു ഫൺ ഫിൽഡ് എന്‍റര്‍ടെയ്നർ ആണെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ധ്യാൻ ശ്രീനിവാസനാണ് തിരക്കഥ. സംവിധാനം വിനയ് ജോസ്. ഗുഡ് ആങ്കിള്‍ ഫിലിംസും ക്രിയ ഫിലിംസ് കോർപറേഷനും നെക്സ്റ്റൽ സ്റ്റുഡിയോസും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്.

വസിഷ്ഠ് (മിന്നൽ മുരളി ഫെയിം), സൈജു കുറുപ്പ്, ശ്രിത ശിവദാസ്, അജു വർഗ്ഗീസ്, ജാഫർ ഇടുക്കി, ജോണി ആന്‍റണി, ദേവിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഛായാഗ്രഹണം: റോജോ തോമസ്, എഡിറ്റർ: കണ്ണൻ മോഹൻ, സംഗീതം: ശങ്കർ ശർമ്മ, ബിജിഎം: മാർക് ഡി മ്യൂസ്, ഗാനരചന: മനു മഞ്ജിത്ത്, ഗായകർ: വിനീത് ശ്രീനിവാസൻ, സിത്താര കൃഷ്ണകുമാർ, എക്സി.പ്രൊഡ്യൂസേഴ്സ്: ജോബീഷ് ആന്‍റണി, ധിനിൽ ബാബു, ആർട്ട്: അസീസ് കറുവാരക്കുണ്ട്. 

സോ.പ്രൊഡ്യൂസർ: ആദിത്യ അജയ് സിംഗ്. മേക്കപ്പ്: വിപിൻ ഓമനശ്ശേരി, സജിത് വിധുര, കോസ്റ്റ്യൂം: അശ്വതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സതീഷ് കാവിൽകോട്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ചന്ദ്രൻ, റിയാസ് മുഹമ്മദ്, ഫിനാൻസ് കൺട്രോളർ: മുഹമ്മദ് ഹാഫിസ്, വിഷ്വൽ ഇഫക്ട് ആൻഡ് ടൈറ്റിൽ ആനിമേഷൻ: റിഡ്ജ് വിഎഫ്എക്സ്, സ്റ്റണ്ട്: മാഫിയ ശശി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്‍സ്, കളറിസ്റ്റ്: ജോജി പാറക്കൽ, പി ആർ ഒ: എ.എസ് ദിനേശ്, ശബരി, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.
 

Tags