നടികര്‍ സംഘത്തിന്റെ പേരില്‍ വ്യാജന്മാര്‍ പണപ്പിരിവ് നടത്തുന്നതായി പരാതി

google news
nazar

തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ പേരില്‍ വ്യാജന്മാര്‍ പണപ്പിരിവ് നടത്തുന്നതായി പരാതി. ചെന്നൈ ടി നഗറിലുള്ള സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ പണം ആവശ്യപ്പെട്ടുകൊണ്ടാണ് പണപ്പിരിവ്. നടനും സംഘടനയുടെ പ്രസിഡന്റ് നടന്‍ നാസറിന്റെ പേരിലാണ് പിരിവ് നടത്തുന്നത്.

സംഘടനയുടെ പരാതിയില്‍ ചെന്നൈ സിറ്റി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഏഴ് വര്‍ഷം മുമ്പാണ് ടി നഗറില്‍ നടികര്‍ സംഘം കെട്ടിടസമുച്ചയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍, കോവിഡിനെ തുടര്‍ന്ന് പണി മുടങ്ങുകയായിരുന്നു. പിന്നീട് വിജയ്, കമല്‍ഹാസന്‍, തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയവര്‍ ഒരോ കോടി രൂപ വീതം നല്‍കിയതോടെ ഈയടുത്താണ് കെട്ടിടത്തിന്റെ പണി പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

Tags