കോമഡി ത്രില്ലർ ചിത്രം 'ക്രൂ' ഒടിടിയിൽ

crew

മുംബൈ: കരീന കപൂര്‍,കൃതി സനോൺ, തബു എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തിയ ക്രൂ ഒടിടിയിൽ റിലീസ് ചെയ്തു. കഴിഞ്ഞ ദിവസം മുതലാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്ത് തുടങ്ങിയത്. രാജേഷ് എ കൃഷ്‍ണൻ സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തില്‍ നിന്ന് മാത്രം 151.16 കോടി നേടിയിരുന്നു.

തങ്ങളുടെ ശമ്പളത്തിന് പുറമേ കൂടുതല്‍ പണം നേടാന്‍ ഒരു ഫ്ലൈറ്റിലെ ക്രൂവായ മൂന്ന് സ്ത്രീകള്‍ നടത്തുന്ന ചില ശ്രമങ്ങളും അതുണ്ടാക്കുന്ന പൊല്ലപ്പുകളുമാണ് ഈ കോമഡി ത്രില്ലറിന്‍റെ ഇതിവൃത്തം. തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്‍മിൻ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടാണ് ക്രൂവില്‍ എത്തിയിരിക്കുന്നത്. 

ബാലാജി ടെലിഫിലിംസ്, അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. ദിൽജിത് ദോസഞ്ജ്, കപില്‍ ശര്‍മ്മ, രാജേഷ് ശര്‍മ്മ, സസ്വത ചാറ്റര്‍ജി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.