സിനിമയുടെ ഓഡിഷന്‍റെ പേരിൽ കോട്ടയത്ത് തട്ടിപ്പ്; കബളിപ്പിക്കപ്പെട്ടത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ നൂറിലേറെ പേർ
anna
ചിലരിൽ നിന്നും ഇയാൾ പണം വാങ്ങിയതായും പരാതി ഉണ്ട്.

കോട്ടയം:  സിനിമാ ഓഡിഷൻ എന്ന പേരിൽ ചങ്ങനാശ്ശേരിയിൽ ആളുകളെ വിളിച്ചുവരുത്തി പറ്റിച്ചതായി പരാതി. ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ ഹോട്ടലിൽവെച്ച് ''അണ്ണാ ഭായി'' എന്ന സിനിമയുടെ ഓഡിഷന് എത്തിയവരാണ് കബളിപ്പിക്കപ്പെട്ടത്.

 ഓഡിഷൻ അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നൂറ് കണക്കിനു പേർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നു.എ ജെ അയ്യപ്പ ദാസ് എന്ന ആളാണ് ഓഡിഷനായി വിളിച്ച് വരുത്തിയത് എന്ന് വന്നവർ പറഞ്ഞു. ചിലരിൽ നിന്നും ഇയാൾ പണം വാങ്ങിയതായും പരാതി ഉണ്ട്.

എന്നാൽ ഹോട്ടലിൽ എത്തിയപ്പോൾ സമയത്ത് സിനിമയുമായി ബന്ധപ്പെട്ട ആരും ഹോട്ടലിൽ ഉണ്ടായിരുന്നില്ല. ഇതോടെയാണ് പറ്റിക്കപ്പെട്ടതായി മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകി.

Share this story