'ക്രിസ്റ്റി'യുടെ റിലീസ് ഫെബ്രുവരിയില്‍

christy
യുവനിരയിലെ ശ്രദ്ധേയരായ നടൻ മാത്യു തോമസ് ചിത്രത്തില്‍ 'ക്രിസ്റ്റി' എന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.

മാത്യു തോമസും മാളവിക മോഹനനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ക്രിസ്റ്റിയുടെ റിലീസ് ഫെബ്രുവരിയില്‍ എന്ന് റിപ്പോര്‍ട്ട്. നവാഗതനായ ആൽവിൻ ഹെൻറിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

 മാളവിക മോഹനനാണ് ചിത്രത്തിലെ  നായിക. അക്ഷരങ്ങളുടെ 'ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 

യുവനിരയിലെ ശ്രദ്ധേയരായ നടൻ മാത്യു തോമസ് ചിത്രത്തില്‍ 'ക്രിസ്റ്റി' എന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.

ഒരിടവേളയ്‍ക്ക് ശേഷം മാളവിക മോഹനൻ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. 'പട്ടം പോലെ', 'ഗ്രേറ്റ് ഫാദർ' എന്നീ ചിത്രങ്ങൾക്കു ശേഷം മാളവികാ മോഹനൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. 

Share this story