'വിശ്വംഭര'യ്ക്കായി ചിരഞ്ജീവി എത്തി

google news
viswambara

 ഫാന്റസി അഡ്വഞ്ചർ ബിഗ് ബജറ്റ് ചിത്രം 'വിശ്വംഭര'യുടെ ഹൈദരാബാദിലെ സെറ്റിൽ ചിരഞ്ജീവി ജോയിൻ ചെയ്തു.'ബിംബിസാര' ഫെയിം വസിഷ്ഠയാണ്  രചനയും സംവിധാനവും നിർവ്വഹിക്കുന്നത് .പ്രമുഖ പ്രൊഡക്ഷൻ ഹൗസായ യുവിക്രിയേഷൻസിന്റെ ബാനറിൽ വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 2025 ജനുവരി 10 മുതൽ തിയേറ്ററുകളിലെത്തും.

നവംബർ അവസാനവാരത്തിലാണ് 'വിശ്വംഭര'യുടെ ചിത്രീകരണം ആരംഭിച്ചത്. ചിരഞ്ജീവിയുടെ ഇതുവരെയുള്ള സിനിമകളേക്കാൾ ഏറ്റവും ചിലവേറിയ ചിത്രമാണിത്. സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നതിനായ് 13 കൂറ്റൻ സെറ്റുകളാണ് ടീം സ്ഥാപിച്ചിരിക്കുന്നത്.

Tags