എല്ലാ വർഷവും മുടങ്ങാതെ പൊങ്കാല ഇടാൻ സാധിക്കുന്നുണ്ട്, അതൊരു വലിയ അനു​ഗ്രഹമായിട്ട് ഞാൻ കരുതുന്നുവെന്ന് ചിപ്പി

chippi
എല്ലാവരുടെയും പ്രാർത്ഥനകൾ അതൊക്കെ തന്നെയല്ലേ

തലസ്ഥാന ന​ഗരി ആറ്റുകാൽ പൊങ്കാല തിരക്കിലാണ് . ആയിരക്കരണക്കിമ് പേരാണ് പൊങ്കാല അർപ്പിക്കാനായി വന്ന ചേർന്നിരിക്കുന്നത്. എല്ലാ ആറ്റുകാല്‍ പൊങ്കാലയിലും പങ്കുചേരുന്ന താരങ്ങള്‍ ഇക്കുറിയും പതിവു തെറ്റിച്ചില്ല. അവരിൽ ശ്രദ്ധേയയാണ് ചിപ്പി. എല്ലാ വർഷത്തെയും പോലെ ഇത്തവണയും ചിപ്പി ആറ്റുകാൽ എത്തിയിട്ടുണ്ട്. 

"എല്ലാ വർഷവും മുടങ്ങാതെ പൊങ്കാല ഇടാൻ സാധിക്കുന്നുണ്ട്. അതൊരു വലിയ അനു​ഗ്രഹമായിട്ട് ഞാൻ കരുതുന്നു. എനിക്ക് ലഭിച്ചിട്ടുള്ളതെല്ലാം അമ്മയുടെ അനു​ഗ്രഹം കൊണ്ടാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാം നല്ലതായി വരണം എന്ന് പറഞ്ഞാണ് എല്ലാ വർഷവും പൊങ്കാല ഇടുന്നത്. 

എല്ലാവരുടെയും പ്രാർത്ഥനകൾ അതൊക്കെ തന്നെയല്ലേ. ഞാൻ ജനിച്ച് വളർന്നത് തിരുവനന്തപുരത്ത് ആണ്. ആറ്റുകാൽ പൊങ്കാല എന്ന് പറയുന്നത് തിരുവനന്തപുരത്തിന്റെ ഉത്സവമാണ്. അല്ലാതെ ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവമല്ല. ക്ഷേത്രത്തിന്റെ അടുത്ത് വന്നിടണം എന്ന ആഗ്രഹം കൊണ്ടാണ് ഞാൻ വെളുപ്പിന് ഇവിടെ വരുന്നത്.", എന്ന് ചിപ്പി പറയുന്നു. 

Share this story