മുഖ്യന്ത്രിയുടെ മുഖാമുഖം : പോസ്റ്റര്‍ റിലീസിംഗ് ഇന്ന്

google news
 cm

വ്യത്യസ്തമേഖലകളിലെ 2000 തൊഴിലാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഈ മാസം 29ന്  നടത്തുന്ന മുഖാമുഖം പരിപാടിയുടെ പോസ്റ്റര്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്യും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് പോസ്റ്റര്‍ ഏറ്റുവാങ്ങും. കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, ലേബര്‍ സെക്രട്ടറി സൗരഭ് ജയിന്‍, ലേബര്‍ കമ്മിഷണര്‍ ഡോ കെ വാസുകി, വിവിധ ക്ഷേമനിധികളുടെ ചെയര്‍മാൻമാർ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Tags