തമിഴിൽ നടിമാർക്ക് വലിയ ബഹുമാനമാണ് ലഭിക്കുന്നത്; മലയാളത്തിൽ പ്രായമുള്ള നടിമാരെ പോലും വെറുതെ വിടുന്നില്ല; ചാർമിള

actress charmila
actress charmila

ചെന്നൈ: തമിഴ് സിനിമ മേഖലയ്ക്ക് ഹേമ കമ്മിറ്റി പോലെ പ്രത്യേകസമിതിയുടെ ആവശ്യമില്ലെന്ന് നടി ചാർമിള. തമിഴ് സിനിമയിൽ മലയാളത്തിലെപ്പോലെ നടിമാർ ലൈംഗികാതിക്രമം നേരിടുന്നില്ലെന്നും തമിഴിൽ ഒരു പ്രായംകഴിഞ്ഞാൽ നടിമാർക്ക് വലിയ ബഹുമാനം ലഭിക്കുമെന്നും അവർ പറഞ്ഞു. എന്നാൽ മലയാളത്തിൽ പ്രായമുള്ള നടിമാരെ പോലും വെറുതെ വിടില്ലെന്നും ചാർമിള ആരോപിച്ചു. ഹേമ കമ്മിറ്റിയെപ്പോലെ തമിഴ്‌നാട്ടിലും നടികർ സംഘം സമിതി രൂപവത്കരിക്കുമെന്ന് വിശാൽ അറിയിച്ചതിന് പിന്നാലെയാണ് നടി ചാർമിളയുടെ പ്രതികരണം .

അതേസമയം തമിഴിൽ നടിമാർക്ക് മോശം അനുഭവമുണ്ടായാൽ താരസംഘടനയായ നടികർ സംഘത്തിന്റെ ഭാരവാഹികളായ വിശാലിനെയോ കാർത്തിയെയോ സമീപിച്ചാൽമതി എന്നും ഇവർ പരിഹാരംകാണുമെന്നും ചാര്മിള കൂട്ടിച്ചേർത്തു. മലയാളത്തിൽനിന്ന് അടുത്തകാലത്തും മോശമായ ലക്ഷ്യത്തോടെയുള്ള കോളുകൾ വന്നിട്ടുണ്ടെന്നും ചാർമിള പറഞ്ഞു.