സുൽത്താൻ വീണ്ടും , 'ചന്ത 2' എത്തുന്നു
chantha 2

ലയാളികളുടെ ആക്ഷൻ ഹീറോ ബാബു ആന്റണിയുടെ ഏറെ ശ്രദ്ധനേടിയ ചിത്രമായ ചന്തയുടെ രണ്ടാം ഭാ​ഗം ഒരു​ങ്ങുന്നു. സിനിമ പുറത്തിറങ്ങി വർഷങ്ങൾക്കിപ്പുറം അതേ സംവിധായകനും നടനും വീണ്ടും ഒന്നിക്കുകയാണ്. സുൽത്താൻ തിരിച്ചുവരുന്നതായും 'ചന്ത' രണ്ടാം ഭാഗം ഉറപ്പിച്ചതായും ബാബു ആന്‍റണി തന്നെയാണ് അറിയിച്ചത്. 

ചിത്രത്തിന്റെ ആദ്യ ഭാ​ഗം ഒരുക്കിയ സംവിധായകന്‍ സുനില്‍ തന്നെയാകും രണ്ടാം ഭാഗവും ഒരുക്കുന്നത്. സുനിലുമായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചര്‍ച്ചകള്‍ നടത്തിയതായും ബാബു ആന്‍റണി അറിയിച്ചു. ബാബു ആന്‍റണിയുടെ വില്ലനില്‍ നിന്നും നായകനിലേക്കുള്ള മാറ്റത്തിൽ നിർണായക പങ്കുവഹിച്ച ചിത്രമാണ് 1995ൽ പുറത്തിറങ്ങി 'ചന്ത'. മോഹിനിയായിരുന്നു ചിത്രത്തിലെ നായിക. 

ഒമര്‍ ലുലുവിന്‍റെ പവര്‍സ്റ്റാറാണ് ബാബു ആന്‍റണിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥ കൂടിയാണ്.

Share this story