വയറ് ബ്ലോക്കായി, ഫ്ലൂയിഡ് റിട്ടൻഷനായി. ഡോക്ടർ ആർസിസിയിലേയ്ക്ക് റഫർ ചെയ്തു. കടുത്ത വേദനയായതിനാൽ കൂടിയ പെയിൻ കില്ലറുകളാണ് രശ്മി ചേച്ചി കഴിച്ചിരുന്നത് എന്ന് ചന്ദ്ര ലക്ഷ്മൺ
chandra
കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോഴും ശരീരത്തിന് നല്ല ക്ഷീണമുണ്ടെന്ന് ചേച്ചി പറഞ്ഞിരുന്നു. എന്താണെന്ന് ഒന്നും അറിയില്ലെന്ന് പറഞ്ഞ ചേച്ചി താൻ പറഞ്ഞതനുസരിച്ചാണ് ഒരു ബ്ലഡ് ടെസ്റ്റ് ചെയ്തത്.

മിനി സ്ക്രീനിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയായിരുന്നു രശ്മി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് രശ്മി അന്തരിച്ചത്.

 ഇപ്പോഴിതാ  രശ്മിയെ അസുഖത്തെ കുറിച്ച് സഹപ്രവർത്തകയും സുഹൃത്തുമായ ചന്ദ്ര ലക്ഷ്മൺ പറഞ്ഞ വാക്കുകളാണ്  ശ്രദ്ധ നേടുന്നത്. അടുത്തിടെയാണ് കടുത്ത ശാരീരിക പ്രശ്നങ്ങൾ രശ്മിയെ പിടികൂടിയത്.

കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോഴും ശരീരത്തിന് നല്ല ക്ഷീണമുണ്ടെന്ന് ചേച്ചി പറഞ്ഞിരുന്നു. എന്താണെന്ന് ഒന്നും അറിയില്ലെന്ന് പറഞ്ഞ ചേച്ചി താൻ പറഞ്ഞതനുസരിച്ചാണ് ഒരു ബ്ലഡ് ടെസ്റ്റ് ചെയ്തത്.

ഓണത്തിന് തറവാട്ടിൽ പോയപ്പോഴും വലിയ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഒരു ബന്ധുവിനെ കാണാനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പെട്ടെന്ന് വയ്യാതായത്.

വയറ് ബ്ലോക്കായി, ഫ്ലൂയിഡ് റിട്ടൻഷനായി. ഡോക്ടർ ആർസിസിയിലേയ്ക്ക് റഫർ ചെയ്തു. കടുത്ത വേദനയായതിനാൽ കൂടിയ പെയിൻ കില്ലറുകളാണ് ചേച്ചി കഴിച്ചിരുന്നത്. ബയോപ്സിക്ക് കൊടുക്കുന്ന ദിവസം ഞങ്ങൾ സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിച്ചു. ഇന്നലെയായപ്പോൾ ഒന്നും ചെയ്യാനില്ലെന്ന ഘട്ടമായെന്നും ചന്ദ്ര ലക്ഷ്മൺ പറഞ്ഞു.

Share this story