അമിതമായി ഒന്നിലും സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യേണ്ട ആവശ്യമില്ല; ബൈജു

ബൈജു എന്ന തന്റെ പേരിനൊപ്പം ‘സന്തോഷ്’ എന്ന് ചേര്‍ത്തിട്ട് ആറ് വര്‍ഷം ആകുന്നുള്ളുവെന്ന് നടന്‍ ബൈജു. തന്റെ യഥാര്‍ത്ഥ പേര് ബിജു സന്തോഷ് കുമാര്‍ എന്നായിരുന്നു.
ബൈജു എന്നത് വീട്ടില്‍ വിളിക്കുന്ന പേരാണ്. അതിനൊപ്പം സന്തോഷ് എന്ന് ചേര്‍ത്തിട്ടും യാതൊരു മാറ്റവും ഇല്ല എന്നാണ് ബൈജു പറയുന്നത്.
”ബിജു സന്തോഷ് കുമാര്‍ എന്നാണ് എന്റെ പേര്. ബൈജു എന്ന് വീട്ടില്‍ വിളിക്കുന്ന പേരാണ്. അന്ന് സന്തോഷ് എന്ന പേരുള്ള വേറൊരു നടന്‍ ഉണ്ടായിരുന്നു. അത് കൊണ്ടാണ് ബൈജു എന്നിട്ടത്. അതിന്റെ കൂടെ സന്തോഷ് എന്ന് ചേര്‍ത്തു. വിശ്വാസ പ്രകാരം ആറ് വര്‍ഷം മുമ്പാണ് സന്തോഷ് എന്ന പേര് ചേര്‍ത്തത്.”
”എന്നിട്ടും വലിയ ഡവലപ്‌മെന്റൊന്നും കാണുന്നില്ല. സിനിമകളിലേത് രണ്ടാമത്തെ കാര്യം. ചിലപ്പോള്‍ പ്രതീക്ഷിച്ചത് വന്നെന്നിരിക്കും. ചിലപ്പോള്‍ വരില്ലായിരിക്കും. അമിതമായി ഒന്നിലും സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യേണ്ട ആവശ്യമില്ല” എന്നാണ് ബൈജു കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.